തൃശ്ശൂരില്‍ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പോലീസ് പിടിയില്‍

തൃശ്ശൂര്‍: ജില്ലയില്‍ കഞ്ചാവ് വിതരണം നടത്തുന്ന മൂന്ന് യുവാക്കളെ ജില്ലാ ക്രൈംബ്രാഞ്ച് സംഘം പിടികൂടി. വെള്ളിക്കുളങ്ങര വലിയകത്ത് നജീബ് (18), പരിയാരം അറയ്ക്കല്‍ മാര്‍ട്ടിന്‍ (20), ചാലക്കുടി തറയില്‍ വിജീഷ് (32) എന്നിവരാണ് അറസ്റ്റിലായത്. ആവശ്യക്കാര്‍ക്ക് ഒരു കിലോ, മുക്കാല്‍ കിലോ നിരക്കില്‍ കഞ്ചാവ് എത്തിച്ച് കൊടുക്കുകയാണ് ഇവരുടെ രീതി. സിറ്റി പോലീസ് കമ്മിഷണര്‍ യതീഷ് ചന്ദ്രയ്ക്ക് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് യുവാക്കള്‍ അറസ്റ്റിലായത്.
ജില്ലാ ക്രൈംബ്രാഞ്ച് എ.സി.പി. ബാബു കെ. തോമസിന് കേസ് വിവരം കൈമാറിയതിനെ തുടര്‍ന്ന് ദിവസങ്ങളായി ഇവര്‍ നിരീക്ഷണത്തിലായിരുന്നു. അന്വേഷണസംഘത്തില്‍ വി.കെ.രാജു, വെസ്റ്റ് സി.ഐ. ഹരിദാസ്, എസ്.ഐ. കെ. ജേക്കബ്, ജില്ലാ ക്രൈംബ്രാഞ്ച് എസ്.ഐ മാരായ ഗ്ലാഡ്സ്റ്റണ്‍, കെ.എ. മുഹമ്മദ് അഷ്‌റഫ്, എ.എസ്.ഐമാരായ സുവ്രതകുമാര്‍, പി.എം. റാഫി, കെ. ഗോപാലകൃഷ്ണന്‍, പി. രാകേഷ്, എ.സി.പി.ഒമാരായ പഴനിസ്വാമി, വിപിന്‍ദാസ്, ലിഗേഷ്, ടി.വി. ജീവന്‍, പി. സുദേവ്, എം. ഹസീബ്, ഹരി എന്നിവരാണ് ഉണ്ടായിരുന്നത്. രണ്ടു മാസത്തിനുള്ളില്‍ ജില്ലാ ക്രൈംബ്രാഞ്ച് മൂന്ന് കേസുകളിലായി പതിനാലര കിലോ കഞ്ചാവും അരക്കിലോ ചരസും പിടികൂടി.

