തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് ഇന്ന്

തൃശൂര്‍: തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് ഇന്ന്. കനത്ത സുരക്ഷയിലാണ് സാമ്ബിള്‍ വെടിക്കെട്ട് തേക്കിന്‍കാട് നടക്കുക. ആദ്യം തിരുവമ്ബാടിയും തുടര്‍ന്ന് പാറമേക്കാവും തിരി തെളിയിക്കും. ഇന്ന് വൈകീട്ട് 7 മണിയോടെയാണ് സാമ്പിള്‍ വെടിക്കെട്ടിന് തുടക്കമാവുക.
പല വിധ പരീക്ഷണങ്ങളാണ് ഇരു വിഭാഗങ്ങളും സാമ്ബിളിനായി അണിയറയില്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്നത്. 2000 കിലോ വീതമുള്ള കരിമരുന്ന് സാമഗ്രികള്‍ ആണ് ഇരു വിഭാഗങ്ങള്‍ക്കും അനുവദിച്ചിട്ടുള്ളത്. ഓലപ്പടക്കം, അമിട്ട്, ഗുണ്ട്, കുഴിമിന്നി എന്നിവയാണ് പ്രധാനമായും ഉപയോഗിക്കുക.

പൊതു ജനങ്ങളെ 100 മീറ്റര്‍ അകലെ പൊലീസ് നിയന്ത്രിക്കും. വെടിക്കെട്ടിന് പച്ച നിറം കൊടുക്കുന്ന ബേറിയതിനു നിയന്ത്രണമുള്ളതു കൊണ്ട് മറ്റു വര്‍ണങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ക്കാനാണ് ഇരു വിഭാഗങ്ങളുടെയും തീരുമാനം.

