തുല്യതാ കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

കൊയിലാണ്ടി: പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരതാ മിഷനും നടത്തുന്ന പത്താംതരം, പ്ലസ് വണ്‍ തുല്യതാ കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ ഒന്നിന് 17 വയസ്സ് പൂര്‍ത്തിയായവര്‍ക്കും പത്താംതരത്തിലേക്കും, 22 വയസ്സായവര്‍ക്ക് പ്ലസ് വണ്‍ ക്ലാസിലേക്കും അപേക്ഷിക്കാം.
അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും അരിക്കുളം, ചെങ്ങോട്ടുകാവ് തുടര്‍ വിദ്യാകേന്ദ്രങ്ങളുമായി ബന്ധപ്പെടണം. ഫോണ്‍: 9497452121, 9846604592, 9048094654.

