തീപ്പിടിത്തത്തില്‍ നാശനഷ്ടമുണ്ടായ കൊയിലാണ്ടി ടൗണിലെ കട ഉടമകള്‍ക്ക് വ്യാപാരി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സഹായധനം നല്‍കി

കൊയിലാണ്ടി: തീപ്പിടിത്തത്തില്‍ നാശനഷ്ടമുണ്ടായ കൊയിലാണ്ടി ടൗണിലെ സീനത്ത് ഗ്ലാസ്മാര്‍ട്ട്, ബാലരാമ ഫാര്‍മസി ഉടമകള്‍ക്ക് വ്യാപാരി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നല്‍കിയ സഹായധനം സി.ഐ. ഉണ്ണികൃഷ്ണന്‍ കൈമാറി. ടി.പി. ബഷീര്‍ അധ്യക്ഷത വഹിച്ചു. കെ.പി. ശ്രീധരന്‍, അമേത്ത് കുഞ്ഞമ്മദ്, എം.പി. കൃഷ്ണന്‍, വി.പി ബഷീര്‍, സി.കെ. സുനില്‍പ്രകാശ്, എം. ശശീന്ദ്രന്‍, കെ.കെ. നിയാസ്, പി. ഉസ്മാന്‍, ടി.കെ. കുഞ്ഞിക്കണാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
