തിരുവങ്ങൂർ നരസിംഹ പാർത്ഥസാരഥി ക്ഷേത്രത്തിൽ ഏകാദശീ സംഗീതോത്സവം

കൊയിലാണ്ടി: തിരുവങ്ങൂർ നരസിംഹ പാർത്ഥസാരഥി ക്ഷേത്രത്തിലെ ഏകാദശീ സംഗീതോത്സവവും, ഗീതാ ദിനാചരണവും, പാഞ്ചജന്യ പുരസ്കാര സമർപ്പണവും 18, 19 തിയ്യതികളിൽ നടക്കും.
18 ന് വിദ്യാസാഗർ ഗുരുമൂർത്തി ഉൽഘാടനം ചെയ്യും. കലാ സാംസ്കാരിക വൈജ്ഞാനിക രംഗങ്ങളിലുള്ള പ്രമുഖർക്ക് നൽകുന്ന പാഞ്ചജന്യ പുരസ്കാരം വേദപണ്ഡിതൻ ദർശനാചാര്യ വേണുഗോപാലിന് സമർപ്പിക്കും.

ശശി കമ്മട്ടേരി പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തും. കുമാരിദേവനന്ദ സുനിൽ സംഗീത കച്ചേരി അവതരിപ്പിക്കും. 19 ന് ഗുരുവായൂർ ഏകാദശി നാളിൽ കാലത്ത് സംഗീതോത്സവം ആരംഭിക്കും.വൈകീട്ട് വിശേഷ സംഗീത കച്ചേരി അവതരിപ്പിക്കും.
Advertisements

