തിരുവങ്ങൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ അക്കാദമിക് ആക്ഷന്‍പ്ലാനിന് തുടക്കമായി

കൊയിലാണ്ടി: വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായുള്ള അക്കാാദമിക് മാസ്റ്റര്‍പ്ലാന്‍ പ്രവൃത്തിപഥത്തിലേക്ക് എത്തിക്കുന്നതിനായി അക്കാദമിക് ആക്ഷന്‍പ്ലാന്‍ തിരുവങ്ങൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ഉണ്ണി തിയ്യക്കണ്ടി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് എന്‍.പി. രജീഷ് അദ്ധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗം ടി.കെ. ഗീത, പ്രധാനാധ്യാപിക ടി.കെ.മോഹനാംബിക, പ്രിന്‍സിപ്പല്‍ ടി.കെ.ഷറീന, എസ്.ആര്‍.ജി. കണ്‍വീനര്‍ എന്‍.ജി.രഹ്ന, മാനേജര്‍ ടി.കെ.ജനാര്‍ദ്ദനന്‍, കെ.കെ. വിജിത, മഹേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
