തിക്കോടിയിൽ കോവിഡാനന്തര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു
തിക്കോടി: തിക്കോടിയിൽ കോവിഡാനന്തര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. മെഡിക്കൽ ബാങ്ക് പുറക്കാടും, സിംസ് ആശുപത്രിയും ചേർന്ന് കോവിഡാനന്തര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. പുറക്കാട്ട് നടന്ന ക്യാമ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പിയുഷ് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ബാങ്ക് ചെയർമാൻ രാമചന്ദ്രൻ കുയ്യണ്ടി അധ്യക്ഷനായി. തിക്കോടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് മുഖ്യാതിഥി ആയിരുന്നു.

കോവിഡനന്തര ജീവിതം എന്ന വിഷയത്തെപ്പറ്റി സൈക്കോളജിസ്റ്റ് ബൈജു ആയടുത്തിൽ ക്ലാസെടുത്തു. സുരേഷ് ചങ്ങാടത്ത്, രാജീവൻ കോടലൂർ, യു.കെ. സൗജത്ത്, പ്രേമ ബാലകൃഷ്ണൻ, കബീർ കുപ്പച്ചൻ, കെ.വി. പ്രേമചന്ദ്രൻ, കെ. രവി നവരാഗ് എന്നിവർ സംസാരിച്ചു. ഡോ. നിർമൽരാജ് രോഗികളെ പരിശോധിച്ച് സൗജന്യമായി മരുന്ന് വിതരണംചെയ്തു.


