താലൂക്ക് ആശുപത്രിയിൽ ഒ.പി. വിഭാഗത്തിൽ തിരക്ക് വർധിക്കുന്നു
കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിൽ ഒ.പി. വിഭാഗത്തിൽ തിരക്ക് വർധിക്കുന്നു.
ഇന്നലെ മാത്രം 1500 ലധികം പേരാണ് ഒ.പി.വിഭാഗത്തിൽ ചികിൽസ്ക്കായി എത്തിയത്. പനിയും, അനുബന്ധ രോഗങ്ങളും കൊയിലാണ്ടി മേഖലയിൽ കൂടി വരുന്നതായാണ് കണക്കുകൾ പറയുന്ന ത്.എന്നാൽ വേണ്ടത്ര ഡോക്ടർമാർ ഇല്ലാത്തത് രോഗികൾക്ക് വിനയാവുകയാണ്. ഇപ്പോൾ 20 ഓളം ഡോക്ടർമാരാണുള്ളത്. ഇതിൽ 5 പേർ അസുഖം കാരണം അവധിയിലാണ്. തിയ്യറ്റർ, വാർഡിലെ പരിശോധന, കോർട്ട് ഡ്യൂട്ടി എന്നിവ കഴിച്ചാൽ ഒ.പി.യിൽ അഞ്ചോ ആറോ പേരാണുണ്ടാവുക. ഇവർ വേണം 1500 രോഗികളെയും നോക്കണ്ടത്.കൂടാതെ പഴി മുഴുവനും കേൾക്കുകയും വേണം.

അത്യാഹിത വിഭാഗത്തിലെ ചികിത്സയ്ക്കെത്തുന്നവരുടെ തിരക്കും വർധിക്കുന്നു. രാവിലെ .ദിവസേനെ ഉച്ചയ്ക്ക് 12 മണി മുതൽ300 നും 500നുമിടയിൽ രോഗികളാണ് താലൂക്ക് ആശുപത്രിയിൽ പുലർച്ചെ വരെ എത്തുന്നത്. കൊയിലാണ്ടിയിൽ പനിയും’ കൊറോണയും വ്യാപകമായിരിക്കുകയാണ്.കൂടാതെമറ്റ് അനുബന്ധ രോഗങ്ങളും ഏറെയാണ്.. ഇത്രയധികം രോഗികൾ എത്തുമ്പോൾ പ്രത്യേക ഫീവർ ക്ലിനിക് തുടങ്ങണമെന്ന ആശുപത്രിയുടെ ആവശ്യം നടപ്പിലാക്കാൻ അധികൃതർ തയ്യാറായിട്ടില്ല. കാഷ്വാലിറ്റിയിലാണെങ്കിൽ ഒരു ഡോക്ടർമാത്രമെ ഉണ്ടാവാറുള്ളൂ. രോഗികൾ ഏറെ നേരം ചികിൽസക്കായി കാത്തിരിക്കേണ്ട അവസ്ഥയാണ്.

ഇതിനിടയിൽ അപകടങ്ങളിൽ പെട്ടും മറ്റും രോഗികൾ എത്തിയാൽ മറ്റ് രോഗികൾ മണിക്കൂറുകൾ ചികിൽസക്കായി കാത്തിരിക്കണം ഇത് കൂടാതെ അനുബന്ധ സ്റ്റാഫുകളുടെ കുറവും ഏറെ പ്രയാസം സൃഷ്ടിക്കുന്നു . ഫാർമസി, ലാബ് തുടങ്ങിയവയിലും സ്റ്റാഫുകളുടെ എണ്ണ കുറവ് കാരണം രോഗികളാണ് ഏറെ പ്രയാസം അനുഭവപ്പെടുന്നത്.ഇവിടെ പുതിയ സ്റ്റാഫുകളെ നിയമിക്കാൻ നഗരസഭ ആവശ്യമായ കാര്യങ്ങൾ ചെയ്യുന്നില്ലെന്നാണ് ആരോപണം.സി.ടി.സ്കാനിൻ്റെ സ്ഥിതിയും തഥൈവ യാ ണ്.ഇപ്പോൾ ഓർത്തോ വിഭാഗത്തിലെ രണ്ട് ഡോക്ടറെയും സ്ഥലം മാറ്റിയിരിക്കുകയാണ്. പോയാൽ ഇപ്പോൾ ഉള്ള സെപെഷ്യാലിറ്റി വിഭാഗങ്ങൾ നിർത്തി. ജനറൽ വിഭാഗത്തിലെ ചികിത്സ മാത്രമാക്കാനും സാധ്യതയുണ്ടെന്ന് പറയുന്നു. ജില്ലാ ആശുപത്രിയാക്കിയാൽ കൂടുതൽ ഡോക്ടർമാരെയും മറ്റും നിയമിക്കാൻ സാധിക്കും. രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ.. ലഭിക്കുഎ ന്നാൽ ഇക്കാര്യത്തിൽ ജനപ്രതിനിധികൾ പോലും ഗൗരവത്തിലെടുക്കുന്നില്ലെന്ന് ശക്തമായ ആരോപണം ഉയർന്നിട്ടുണ്ട്. ജില്ലയിലെ ഏറ്റവും കൂടുതൽ രോഗികൾ ഒ.പി.വിഭാഗത്തിൽ വരുന്നത് കൊയിലാണ്ടിയിൽ മാത്രമാണ് പടം. താലൂക്ക് ആശുപത്രിയിലെ ഒ.പി.വിഭാഗത്തിലെ. ആശുപത്രിയിലെ രാവിലെത്തെതിരക്ക്

