താലൂക്കാശുപത്രിക്കു മുന്നിലെ ഭീഷണിയായ മരക്കൊമ്പുകള്‍ ഫയര്‍ഫോഴ്സ് മുറിച്ചുനീക്കി

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്കാശുപത്രിക്കും സ്റ്റേഡിയത്തിനും മുന്നില്‍ യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയായ മരക്കൊമ്പുകള്‍ ഫയര്‍ഫോഴ്സ് മുറിച്ചുനീക്കി. വലിയ ദുരന്തം ഉണ്ടാകുന്നതിന്റെ മുന്നോടിയായാണ് അധികൃതർ അടിയന്തിരമായി മരകൊമ്പുകൾ മുറിച്ചു നീക്കിയത്.
നൂറുകണക്കിന് കാൽനടയാത്രക്കാരും ആശുപത്രിയിലേക്ക് വരുന്ന രോഗികളും ഇതുവഴിയാണ് സഞ്ചരിക്കാറുള്ളത്. നേരത്തേ മരത്തിന്റെ ശാഖകള്‍ ഒടിഞ്ഞുവീണ് യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു. സമീപം പാര്‍ക്കുചെയ്യുന്ന ടാക്സി വാഹനങ്ങള്‍ക്ക് കൊമ്പുകള്‍ ഭീഷണിയായായിരുന്നു.

