താമരശ്ശേരി ചുരത്തില്‍ കാര്‍ തലകീഴായി മറിഞ്ഞു; ഡ്രൈവര്‍ക്ക് പരിക്ക്

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ കാര്‍ തലകീഴായി മറിഞ്ഞു. ചുരം ആറ്‌്-ഏഴ് വളവുകള്‍ക്കിടയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അപകടം. കാര്‍ ഓടിച്ചുവന്ന നാദാപുരം സ്വദേശിക്ക് പരിക്കേറ്റു. പരിക്ക് സാരമുള്ളതല്ല. ഇയാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വയനാട് ഭാഗത്തുനിന്ന് വരുകയായിരുന്ന കാര്‍ റോഡിന്റെ സംരക്ഷണഭിത്തിയില്‍ തട്ടി റോഡിലേക്ക് മറിയുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് കുറച്ചുസമയം റോഡില്‍ ഗതാഗതം ഭാഗികമായി സ്തംഭിച്ചു. പോലീസ് സ്ഥലത്തെത്തി കാര്‍ റോഡില്‍നിന്ന് മാറ്റി.

ഉച്ചയ്ക്ക് 12 മണിയോടെ രണ്ടാം വളവിനുതാഴെ രണ്ട് കാറുകള്‍ കൂട്ടിയിടിച്ച് മറ്റൊരപകടവുമുണ്ടായി. കാറുകള്‍ക്ക് കേടുപാടുപറ്റി. യാത്രക്കാര്‍ക്ക് പരിക്കില്ല. ചുരം സംരക്ഷണസമിതി പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് ഗതാഗതതടസ്സം ഒഴിവാക്കി.

ജമ്മു-കാശ്മീരിലെ ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ കൊയിലാണ്ടിയിൽ സി.പി.ഐ(എം) ധർണ്ണ

