KOYILANDY DIARY.COM

The Perfect News Portal

താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരം ഉയര്‍ത്തിപ്പിടിക്കുന്നില്ലെന്ന് യോഗി ആദിത്യനാഥ്.

പാട്‌ന: താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരം ഉയര്‍ത്തിപ്പിടിക്കുന്നില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യത്ത് വിദേശത്ത് നിന്നുള്ള വിശിഷ്ടാതിഥികളൊക്കെ സന്ദര്‍ശിക്കാനെത്തുമ്പോള്‍ താജ്മഹലിന്റെയും മറ്റ് മിനാരങ്ങളുടെയും പകര്‍പ്പാണ് ഉപഹാരമായി സമര്‍പ്പിക്കുന്നത്. എന്നാല്‍ ഇവയൊന്നും ഇന്ത്യന്‍ സംസ്‌കാരത്തെ ഉയര്‍ത്തിക്കാട്ടുന്നില്ല.

അതുകൊണ്ട്‌ തന്നെ അവര്‍ക്ക് ഭഗവത് ഗീതയുടെയും രാമായണത്തിന്റെയും പകര്‍പ്പാണ് കൊടുക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം ബീഹാറില്‍ നടന്ന ഒരു റാലിക്കിടെയാണ് യോഗി ആദിത്യനാഥ് ഇങ്ങനെ പറഞ്ഞത്.

മോദി പ്രധാനമന്ത്രിയായ ശേഷം ഇന്ത്യ സന്ദര്‍ശിക്കുന്ന രാഷ്ട്രത്തലവന്മാര്‍ക്ക്‌ സമ്മാനിക്കുന്നത് രാമായണത്തിന്റെയും മഹാഭാരതത്തിന്റെയുമൊക്കെ പകര്‍പ്പാണ്. രാമായണം ഒരു വിദേശ പ്രസിഡന്റിന് സമ്മാനിക്കുമ്പോള്‍ അത് ബീഹാറിന്റെ ചരിത്രത്തെയാണ് ഊട്ടിയുറപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertisements

നരേന്ദ്രമോദി സര്‍ക്കാരിന്റെ മൂന്നാംവര്‍ഷ ആഘോഷ പരിപാടിയുടെ ഭാഗമായായിരുന്നു ബീഹാറില്‍ ബി.ജെ.പി യുടെ നേതൃത്വത്തില്‍ റാലി സംഘടിപ്പിച്ചത്. നിതീഷ്‌കുമാര്‍ സര്‍ക്കാര്‍ ബീഹാറില്‍ നിയമങ്ങള്‍ കാറ്റില്‍പറത്തുകയാണ്. ജനങ്ങള്‍ക്കിവിടെ സമാധാനമായി ജീവിക്കാനുള്ള സാഹചര്യമുണ്ടാവുന്നില്ല. ഇത് ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *