തമ്പാനൂരിലെ കെ.എസ്.ആര്.ടി.സി ഷോപ്പിംഗ് കോംപ്ളക്സിന് സമീപത്ത് തീപിടുത്തം

തിരുവനന്തപുരം: തമ്പാനൂരിലെ കെ.എസ്.ആര്.ടി.സി ഷോപ്പിംഗ് കോംപ്ളക്സിന് സമീപത്ത് തീപിടുത്തം. അപകടത്തില്‍ ആളപായമില്ല. അഗ്നിശമന സേന തീയണയ്ക്കാന്‍ ശ്രമിച്ചു വരികയാണ്. ഫയര്‍ഫോഴ്സിന്റെ രണ്ട് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി വരികയാണ്.
ചെങ്കല്‍ച്ചൂളയിലെ അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ എ. സുരേഷിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്സ് തീയണയ്ക്കാന്‍ ശ്രമിക്കുന്നത്. പോലീസും സ്ഥലത്ത് തീയണയ്ക്കാനും മറ്റും സഹായിക്കുന്നുണ്ട്. ബസ് ടെര്‍മിനല്‍ പ്രദേശമാകെ പുക കൊണ്ട് മൂടിയിരിക്കുകയാണ്.അപകടകാരണം എന്തെന്ന് വ്യക്തമായിട്ടില്ല. നിലവില്‍ പുകകൊണ്ട് ടെര്‍മിനല്‍ മൂടിയിരിക്കുകയാണ്. മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

