ഡല്‍ഹിയിലെ ബള്‍ബ് നിര്‍മാണ ഫാക്ടറിയില്‍ വന്‍ തീപിടിത്തം

ഡല്‍ഹി: ഡല്‍ഹിയിലെ ബള്‍ബ് നിര്‍മാണ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. ഉദ്യോഗ് നഗറിലെ പീരാ ഗാര്‍ഹി പ്രദേശത്തുള്ള ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആളപായമില്ലെന്നാണ് വിവരം. 15ലേറെ അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
