ഡോ: സി. കെ. ജിഷയ്ക്ക് ജന്മനാട്ടിൽ സ്വീകരണം നൽകി

കൊയിലാണ്ടി > നീതിക്ക് വേണ്ടിയുള്ള നിയമ പോരാട്ടത്തിലൂടെ കലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ഫോക്‌ലോർ വിഭാഗം അസി. പ്രൊഫസറായി സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധിനേടി നിയമിതയായ ഡോ: ജിഷയെ മൂടാടി ഏ. കെ. ജി. സാമൂഹ്യ സേവന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. കൊയിലാണ്ടി എം. എൽ. എ. കെ. ദാസൻ അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു. പി. വി. സോമൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജൂഡോ സബ്ബ് ജൂനിയർ വിഭാഗത്തിൽ സംസ്ഥാനത്ത് സ്വർണ്ണ മെഡൽ ജേതാവായ ഹൃഷികേശ് ആർ മനോജിനെ അനുമോദിച്ചു. വേദിയിൽ സാന്ത്വന പരിചരണം എന്ന വിഷയത്തിൽ ഷെരീഫ് കോഴിക്കോട് പ്രഭാഷണം നടത്തി. ഏ. കെ. ജി. സാമൂഹ്യ സേവന കേന്ദ്രം സമാഹരിച്ച അവയവദാന സമ്മത പത്രം പി. വി. ഗംഗാധരനിൽ നിന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ പട്ടേരി ഏറ്റുവാങ്ങി. പി. നാരായണൻ മാസ്റ്റർ സംസാരിച്ചു. പി. വി. ഗംഗാധരൻ സ്വാഗതവും സുരേഷ് മൂടാടി നന്ദിയും പറഞ്ഞു.
