ഡോ: ലാൽ രഞ്ജിത്തിന്റെ ചിത്ര പ്രദർശനം ആരംഭിച്ചു

കോഴിക്കോട്: കേരളത്തിലാകെ ആർട്ട് ഗാലറികളിലും നാട്ടു ഗാലറികളിലും ചിത്രപ്രദർശനവും സംഘടിപ്പിച്ച് ശ്രദ്ധേയനായ ഡോ: ലാൽ രഞ്ജിത്തിന്റെ 3 ദിവസം നീണ്ടു നിൽക്കുന്ന ചിത്രപ്രദർശനം ആരംഭിച്ചു. ചിത്രകലാചാര്യനായ എം.വി. ദേവൻ ആർട്ട്ഗാലറി മാഹി കലാഗ്രാമത്തിലാണ് പ്രദർശനം ആരംഭിച്ചത്.
അധ്യാപകനും സേഷ്യോളജിസ്റ്റുമായ ഡോ. ലാൽ ഇതിനകംതന്നെ കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ ഇരുപത്തഞ്ചോളം നാട്ടുഗാലറി പ്രദർശനം സംഘടിപ്പിച്ചു കഴിഞ്ഞു. പ്രദർശനം കാണാൻ നിരവധിപേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. തിങ്കളാഴ്ച പ്രദർശനം സമാപിക്കും

