KOYILANDY DIARY.COM

The Perfect News Portal

ഡി. വൈ. എഫ്. ബ്ലോക്ക് കാൽനട ജാഥ ‘യുവസാഗരം’ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി : ഡി. വൈ. എഫ്. ഐ. കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽനട പ്രചരണ ജാഥ കാവുംവട്ടത്ത് ആരംഭിച്ചു വിടപറയുക വർഗ്ഗീയതയോട്… അണിചേരുക മതനിരപേക്ഷതയ്‌ക്കൊപ്പം.. എന്ന മുദ്രാവാക്യമുയർത്തി ഡി. വൈ. എഫ്. ഐ. ആഗസ്റ്റ് 15ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന ഒരു ലക്ഷം പേർ അണിനിരക്കുന്ന യുവ സാഗരം പരിപാടിയുടെ പ്രചരണാർത്ഥം കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ 4 ദിവസ0 നീണ്ടുനിൽക്കുന്ന  പ്രചരണ ജാഥയാണ്  ആരംഭിച്ചത്‌.

dyfi 3

കാവുംവട്ടത്ത് നടന്ന പരിപാടി ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി പി. എ. മുഹമ്മദ് റിയാസ് ജാഥാ ലീഡർ സംസ്ഥാന കമ്മിറ്റി അംഗവുമായ അഡ്വ. എൽ. ജി. ലിജീഷിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച വൈകീട്ട് 5 മണിക്ക് കാട്ടിൽ പീടികയിൽ നടക്കുന്ന സമാപനം സി. പി. ഐ. എം. കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. മുൻ ജില്ലാ പ്രസിഡണ്ടും സി. പി. ഐ. എം. ഏരിയാ കമ്മിറ്റി അംഗവുമായ സി. അശ്വനീദേവ്, ബ്ലോക്ക് സെക്രട്ടറി ബി. പി. ബബീഷ്, പ്രസിഡണ്ട് ടി. സി. അഭിലാഷ്, ട്രഷറർ പ്രജിത്ത് നടേരി തുടങ്ങിയവർ സംസാരിച്ചു.

Share news