KOYILANDY DIARY.COM

The Perfect News Portal

ഡി. വൈ. എഫ്. ഐ. കുറുവങ്ങാട് സെൻട്രൽ യൂണിറ്റ് പേപ്പർ സഞ്ചി വിതരണം ആരംഭിച്ചു

കൊയിലാണ്ടി : വഴിയരുകിലെ പാവപ്പെട്ടവർക്ക് ഡി. വൈ. എഫ്. ഐ. കുറുവങ്ങാട് സെൻട്രൽ യൂണിറ്റ് കമ്മിററിയുടെ നേതൃത്വത്തിൽ ഭക്ഷണം വിതരണം ചെയ്യുന്ന ”ഒപ്പം കൂടെയുണ്ട് കൂട്ടിനായ്  ” എന്ന പരിപാടിയുടെ ധനശേഖരണാർത്ഥം പേപ്പർ സഞ്ചി വിതരണം ആരംഭിച്ചു. 5 രൂപ നിരക്കിലാണ് സഞ്ചി വിതരണം ചെയ്യുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഡി. വൈ. എഫ്. ഐ. സംസ്ഥാന കമ്മിററി അംഗം അഡ്വ: എൽ. ജി. ലിജീഷ് അനിൽ അണേലയ്ക്ക് നൽകി നിർവ്വഹിച്ചു. സെൻട്രൽ മേഖലാ സെക്രട്ടറി വി. എം. അനൂപ്, മേഖലാ കമ്മിറ്റി അംഗംങ്ങളായ രാഹുൽ കെ. എം, സി. കെ. മിഥുൻദാസ് തുടങ്ങിയവർ സംബന്ധിച്ചു.

Share news