ഡിജിറ്റൽ പൂക്കളം തീർത്ത് കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് വിദ്യാർത്ഥികൾ

കൊയിലാണ്ടി: ഓണാഘോഷത്തിന് ഡിജിറ്റൽ പൂക്കളം തീർത്ത് വിദ്യാർത്ഥികൾ. ഓണാഘോഷം ലളിതമായി നടത്തണമെന്ന ആഹ്വാനത്തിന്റെ ഭാഗമായി കൊയിലാണ്ടി ജി. വി.എച്ച്.എസ്. എസിലെ ഹൈസ്കൂൾ വിദ്യാർത്ഥികളാണ് കംപ്യൂട്ടറിൽ ഡിജിറ്റൽ പൂക്കളം തീർത്തത്.
നാടിന്റെ പുനർനിർമാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്ക് സ്കൂളിൽ സ്ഥാപിച്ച പ്രത്യേക ബോക്സിൽ കുട്ടികൾ സംഭാവനകൾ നിക്ഷേപിച്ചു. ഡിജിറ്റൽ പൂക്കളം തീർത്ത വിദ്യാർത്ഥികൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകി.

