ട്രെയ്ന്‍ യാത്രക്കാര്‍ക്ക് ആശ്വാസമാകാന്‍ നാല് പുതിയ ട്രെയ്നുകള്‍ വരുന്നു

ഡല്‍ഹി: ട്രെയ്ന്‍ യാത്രക്കാര്‍ക്ക് ആശ്വാസമാകാന്‍ നാല് പുതിയ ട്രെയ്നുകള്‍ വരുന്നു. മൂന്ന് റിസര്‍വേഷന്‍ ട്രെയിനുകളും റിസര്‍വേഷന്‍ വേണ്ടാത്ത ഒരു ട്രെയ്നും ഉടന്‍ സര്‍വീസ് ആരംഭിക്കുമെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതിയായ സാധാരണക്കാര്‍ക്ക് സഞ്ചരിക്കാനുള്ള ‘അന്ത്യോദയ എക്സ്പ്രസ്’ ട്രെയ്നാണ് ഇതിലൊന്ന്. കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇവ ഓടിത്തുടങ്ങുമെന്നാണ് വിവരം.
അന്ത്യോദയ എക്സ്പ്രസ് പൂര്‍ണമായും റിസര്‍വേഷനില്ലാതെ സാധാരണക്കാര്‍ക്ക് സഞ്ചരിക്കാനുള്ളതാണ്. ദീര്‍ഘദൂര സൂപ്പര്‍ ഫാസ്റ്റ് ട്രെയ്നാണ് ഇത്. തിരക്കേറിയ പാതകളിലാണ് അന്ത്യോദയ എക്സ്പ്രസ് അനുവദിക്കുക.
തേജസ് ട്രെയ്ന്‍ മണിക്കൂറില്‍ 130 കിലോമിറ്റര്‍ വേഗതയിലാകും സഞ്ചരിക്കുക. ഉത്കൃഷ്ട ഡബിള്‍ ഡക്കര്‍ എയര്‍ കണ്ടീഷന്‍ഡ് യാത്രി എന്നാണ് ഉദയ് എന്ന പേരിന്റെ പൂര്‍ണ രൂപം. നിലവിലുള്ളവയേക്കാള്‍ 40 ശതമാനം കൂടുതല്‍ ആളുകളെ ഉള്‍ക്കെള്ളാന്‍ സാധിക്കുന്നതാണ് ഉദയ്. തിരക്കേറിയ സമയങ്ങളിലാകും ഇവ ഉപയോഗിക്കുക.
രാജ്യത്തെമ്ബാടും റെയില്‍വേ സൗകര്യങ്ങള്‍ എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ ട്രെയിനുകളെന്ന് റെയില്‍വേ മന്ത്രി സുരേഷ്പ്രഭു പറഞ്ഞു. ഇനിമുതല്‍ പുതിയ ട്രെയിനുകള്‍ക്കായി മുഖ്യമന്ത്രിമാര്‍ ഡല്‍ഹിയിലേക്ക് വരേണ്ടതില്ലെന്നും പകരം മന്ത്രാലയം നേരിട്ട് ഓരോ സംസ്ഥാനങ്ങളേയും ബന്ധപ്പെട്ട് ആവശ്യങ്ങള്‍ ആരായുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

