ട്രെയിനിൽ നിന്ന് ഒന്നേകാൽ കോടി രൂപയുടെ കള്ളപ്പണം പിടികൂടി
കൊല്ലം: രേഖകളില്ലാതെ ട്രെയിനിൽ കൊണ്ടുവന്ന ഒന്നേകാൽ കോടി രൂപയുടെ കള്ളപ്പണം പിടികൂടി. പുനലൂർ റെയിൽവെ സ്റ്റേഷനിൽ വച്ചാണ് ചെന്നൈയിൽ നിന്ന് കൊണ്ടുവന്ന പണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ കസ്റ്റഡിയിലെടുത്തു.

പുനലൂർ റെയിൽവെ പൊലീസിൻ്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. തെന്മലയില് വച്ചാണ് പണം പിടികൂടിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയ്ക്കിടയിൽ സംശയം തോന്നിയ തമിഴ്നാട് സ്വദേശികളുടെ ബാഗ് പരിശോധിക്കുകയായിരുന്നു.


അരയിൽ കെട്ടിവച്ച നിലയിലും പണം കണ്ടെത്തിയിട്ടുണ്ട്. പണം ആര്‍ക്കുവേണ്ടിയാണ് എത്തിച്ചത് എന്ന കാര്യത്തിലടക്കം അന്വേഷണം നടക്കുകയാണ്.
Advertisements

