ട്രെയിനില്‍നിന്ന് ചാടിയിറങ്ങേണ്ടി വന്ന യാത്രക്കാര്‍ക്ക് പരിക്ക്

കൊച്ചി: പ്ലാറ്റ്‌ഫോമിലേക്ക് കയറ്റി നിര്‍ത്താത്ത ട്രെയിനില്‍നിന്ന് ചാടിയിറങ്ങേണ്ടി വന്ന യാത്രക്കാര്‍ക്ക് പരിക്ക്. സാരമായി പരിക്കേറ്റ രണ്ടുപേരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാവിലെ എട്ടോടെ എറണാകുളം സൗത്ത് സ്റ്റേഷനിലാണ് സംഭവം. നാഗര്‍ കോവില്‍ – മംഗലാപുരം ഏറനാട് എക്‌സ്‌പ്രസ് സ്‌റ്റേഷനടുത്തപ്പോള്‍ കുറച്ച്‌ബോഗികള്‍ മാത്രം പ്ലാറ്റ്‌ഫോമിലേക്ക് കയറ്റി നിര്‍ത്തിയിട്ടു. ഇതോടെ പിറകിലെ ബോഗികളളില്‍നിന്നടക്കമുള്ളവര്‍ ഇറങ്ങി നടന്നും. എന്നാല്‍ പെട്ടെന്ന് ട്രെയിന്‍ എടുത്തപ്പോള്‍ സ്‌റ്റേഷന്‍ വിട്ടുപോകുമെന്ന് കരുതി വേഗത്തില്‍ ഇറങ്ങിയവര്‍ക്കാണ് പരിക്കേറ്റത്.

പലപ്പോഴും ട്രെയിനുകള്‍ ഇവിടെ പ്ലാറ്റ് ഫോമിലേക്ക് പൂര്‍ണമായും കയറ്റിനിര്‍ത്താത്തത് യാത്രക്കാരെ വലയ്‌ക്കാറുണ്ട്. പ്രായമായവര്‍ക്കും സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും ബോഗിയില്‍നിന്നും വളരെ താഴ്‌ചയിലേക്ക് ഇറങ്ങേണ്ടിവരുന്നത് വളരെ ബുദ്ധിമുട്ടാണ്.

