KOYILANDY DIARY.COM

The Perfect News Portal

ട്രാന്‍സ‌്ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക‌് ലിംഗമാറ്റ ശസ‌്ത്രക്രിയക്ക‌് സര്‍ക്കാര്‍ 2 ലക്ഷം നല്‍കും

തിരുവനന്തപുരം: ആണായോ പെണ്ണായോ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ട്രാന്‍സ‌്ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക‌് സാമ്ബത്തികം ഇനി തടസ്സമല്ല. ട്രാന്‍സ‌്ജെന്‍ഡര്‍ വിഭാഗത്തിന‌് വിദ്യാഭ്യാസ, തൊഴില്‍ അവസരങ്ങള്‍ ഉറപ്പുവരുത്തിയ സംസ്ഥാന സര്‍ക്കാര്‍ ട്രാന്‍സ‌്ജെന്‍ഡറുകളുടെ ലിംഗമാറ്റ ശസ്ത്രക്രിയയുടെ ചെലവും വഹിക്കും.

ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ട്രാന്‍സ‌്ജെന്‍ഡര്‍ ജസ‌്റ്റിസ‌് ബോര്‍ഡ‌് യോഗത്തിലാണ‌് തീരുമാനം. ശസ‌്ത്രക്രിയക്ക‌് ചെലവാകുന്ന തുകയില്‍ പരമാവധി രണ്ടുലക്ഷം രുപ സര്‍ക്കാര്‍ വഹിക്കും.

സാമൂഹ്യനീതിവകുപ്പ‌് മുഖേന തുക നല്‍കും. ശസ‌്ത്രക്രിയ സംസ്ഥാനത്തിനകത്തോ പുറത്തോ ആകാം. അധിക തുക ആവശ്യമായി വരുന്നവര്‍ക്ക‌് കൂടുതല്‍ പരിശോധനകള്‍ക്ക‌് ശേഷം തുക അനുവദിക്കും. ഇത‌് സംബന്ധിച്ച ഉത്തരവ‌് ഉടന്‍ ഇറങ്ങും. ശസ‌്ത്രക്രിയ ചെലവ‌് സ്വയംവഹിച്ചവര്‍ക്ക‌് ആ തുക തിരികെ സര്‍ക്കാര്‍ നല്‍കും.

Advertisements

ആണ്‍, പെണ്‍, ട്രാന്‍സ‌്ജെന്‍ഡര്‍ വിഭാഗങ്ങളുടെ ലിംഗസമത്വം എന്ന ലക്ഷ്യപ്രാപ്തിക്കായി എല്‍ഡിഎഫ‌് സര്‍ക്കാര്‍ രാജ്യത്താദ്യമായി ട്രാന്‍സ‌്ജെന്‍ഡര്‍ പോളിസി പ്രഖ്യാപിച്ചിരുന്നു. ട്രാന്‍സ‌്ജെന്‍ഡറുകള്‍ക്കായി കലാലയങ്ങളില്‍ രണ്ടുശതമാനം അധിക സീറ്റ‌് സര്‍ക്കാര്‍ അലോട്ട‌് ചെയ്തതത‌് അടുത്തിടെയാണ‌്.

Share news

Leave a Reply

Your email address will not be published. Required fields are marked *