ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന്റെ സൗന്ദര്യമത്സരത്തിന്റെ രണ്ടാം പതിപ്പ് അടുത്ത മാസം കൊച്ചിയില്‍

കൊച്ചി: ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന്റെ സൗന്ദര്യമത്സരത്തിന്റെ രണ്ടാം പതിപ്പ് അടുത്ത മാസം കൊച്ചിയില്‍ നടക്കും.ക്വീന്‍ ഓഫ് ദ്വയ എന്ന പേരില്‍ ജൂണ്‍ 9ന് സിയാല്‍ കണ്വെന്ഷന് സെന്ററിലാണ് മത്സരം.മത്സരത്തിന് മുന്നോടിയായി ഫൈനല്‍ ഓഡീഷന് കൊച്ചിയില്‍ നടന്നു.
24 സുന്ദരിമാരെയാണ് ഫൈനല്‍ ഓഡീഷനിലേക്ക് തെരഞ്ഞെടുത്തത്.ഇവരില്‍ നിന്നും തെരഞ്ഞെടുക്കുന്ന 15 പേര് ഗ്രാന്റ് ഫിനാലെയില്‍ മാറ്റുരയ്ക്കും.

സൗന്ദര്യ മത്സരം എന്നതിലുപരി നല്ല വ്യക്തിയെ വാര്‍ത്തെടുക്കുക എന്നതാണ് ക്വീന്‍ ഓഫ് ദ്വയയുടെ ലക്ഷ്യമെന്ന് സംഘാടകരില്‍ ഒരാളായ രഞ്ജു രഞ്ജിമര്‍ പറഞ്ഞു.

കലാ പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ മറ്റ് മേഖലകളിലും മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെക്കാന്‍ സംഘടനക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ദ്വയ പ്രസിഡന്റ് ശീതള്‍ പറഞ്ഞു.

ഇന്റര്‍ നാഷണല്‍ ഡിസൈനര്‍ സഞ്ജന ജോണ്‍ സൗന്ദര്യമത്സരത്തിന്റെ രണ്ടാം പതിപ്പില്‍ വിധികര്‍ത്താവായി എത്തും. കൂടാതെ പ്രശസ്തരായ മൂന്ന് ചലച്ചിത്രതാരങ്ങളും വിധികര്‍ത്താക്കളായി എത്തുന്നുണ്ട്.ജൂണ്‍ 9ന് സിയാല്‍ കണ്വെന്ഷന് സെന്ററിലാണ് മത്സരം.
