ടി.പി. സെന്‍കുമാര്‍ നാളെ മുഖ്യമന്തിയെ സന്ദർശിക്കും

തിരുവനന്തപുരം: ടിപി സെന്‍കുമാര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നാളെ കൂടികാഴ്ച നടത്തും. പൊലീസ് മേധാവി സ്ഥാനത്തേക്ക് ടി പി സെന്‍കുമാര്‍ തിരിച്ചെത്തിയത് സര്‍ക്കാരിന് തലവേദനയാകുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
സര്‍ക്കാര്‍ അധികാരമേറ്റ് ആറ് ദിവസം പിന്നിടുമ്പോഴാണ്
പൊലീസ് മേധാവി സ്ഥാനത്തുനിന്ന് ടിപി സെന്‍കുമാറിനെ നീക്കുന്നത്. ഇതേ സെന്‍കുമാര്‍ തന്നെ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷ വേളയില്‍ തന്നെ കോടതി വിധിയോടെ പൊലീസ് മേധാവിയായി തിരിച്ചെത്തി എന്നത് ശ്രദ്ധേയമാണ്.

