ടി പി രാധാമണിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചനം രേഖപെടുത്തി

തിരുവനന്തപുരം: ആകാശവാണി തിരുവനന്തപുരം നിലയത്തിലെ ആദ്യകാല പ്രക്ഷേപക ടി പി രാധാമണിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചനം രേഖപെടുത്തി.
റേഡിയോ നാടകങ്ങളിലെ നിരവധി അവിസ്മരണീയ കഥാപാത്രങ്ങള്‍ക്ക് ശബ്ദം പകര്‍ന്ന ടി. പി. രാധാമണി ആകാശവാണിയെ ജനകീയമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. ടി.പി രാധാമണിയുടെ കുടുംബത്തിന്റേയും സാംസ്കാരികലോകത്തിന്റെയും ദുഃഖത്തില്‍ പങ്കു ചേരുന്നതായി അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

