ടി.പി.ദാമോദരന് നായര്‍ അനുസ്മരണം

കൊയിലാണ്ടി: പൂക്കാട് കലാലയത്തിന്റെ വളര്ച്ചയില് ഏറെ സ്വാധീനം വഹിച്ച ടി.പി.ദാമോദരന് നായരുടെ 7ാമത് ഓര്മ്മദിനം കലാലയം വൈവിധ്യമായ പരിപാടികളോടെ ആചരിച്ചു. അഭയം ചേമഞ്ചേരി പ്രസിഡണ്ട് കെ.ഭാസ്‌കരന് ഉദ്ഘാടനം ചെയ്തു. കലാലയം പ്രസിഡണ്ട് യു.കെ.രാഘവന് അധ്യക്ഷത വഹിച്ചു.
കലാ പ്രവര്ത്തനത്തില് പ്രശസ്തമായ സേവനം കാഴ്ചവെച്ച അഭയം ജനറല് സെക്രട്ടറി എം.സി. മമ്മദ് കോയക്കും, സ്വാന്തന പരിചരണ രംഗത്തെ അര്പ്പിത സേവനത്തിന് മധു പൂക്കാടിനും ടി.പി.ദാമോദരന് നായര് കീര്ത്തിമുദ്രാ പുരസ്‌കാര സമര്പ്പണം എം.വി.എസ്.പൂക്കാട് നിര്വ്വഹിച്ചു.
മികച്ച നേതൃത്വപാടവും സേവന താത്പര്യവും സ്വഭാവശുദ്ധിയുമുള്ള വിദ്യാര്ഥികള്ക്ക് നല്കി വരുന്ന പ്രചോദനമുദ്രാ പുരസ്‌കാരം ചേമഞ്ചേരി പഞ്ചായത്തിലെ 10 യു.പി. സ്‌കൂളിലെ വിദ്യാര്ഥികള്ക്ക് സമ്മാനിച്ചു. അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗം, പ്രശ്‌നോത്തര മത്സരവിജയികള്ക്ക് കലാലയം പ്രിന്സിപ്പല് ശിവദാസ് ചേമഞ്ചേരി ഉപഹാരങ്ങള് സമ്മാനിച്ചു.
കലാലയം സെക്രട്ടറി ശിവദാസ് കാരോളി, ആര്ട്ടിസ്റ്റ് എ.കെ.രമേശ്, കണ്വീനര് കെ.രാജഗോപാല് എന്നിവര് സംസാരിച്ചു
