ടി.എം. കുഞ്ഞിരാമന്‍ നായരുടെ നിര്യാണത്തില്‍ സര്‍വകക്ഷിയോഗം അനുശോചിച്ചു

കൊയിലാണ്ടി: മുതിര്‍ന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ടി.എം. കുഞ്ഞിരാമന്‍ നായരുടെ നിര്യാണത്തില്‍ കൊയിലാണ്ടിയില്‍ നടന്ന സര്‍വകക്ഷിയോഗം അനുശോചിച്ചു. സി.പി.ഐ. ജില്ലാ അസി. സെക്രട്ടറി എം. നാരായണന്‍ അധ്യക്ഷത വഹിച്ചു.
കെ. ദാസന്‍ എം.എല്‍.എ അനുസ്മരണ പ്രഭാഷണം നടത്തി. നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യന്‍, ഡി.സി.സി. സെക്രട്ടറി അഡ്വ: കെ. വിജയന്‍, മുൻ എം.എൽ.എ. പി. വിശ്വന്‍, സി. സത്യചന്ദ്രന്‍, ടി.കെ. ചന്ദ്രന്‍, ഇ.കെ. അജിത്ത്, വായനാരി വിനോദ്, ടി.കെ. രാധാകൃഷ്ണന്‍, ഇ.എസ്. രാജന്‍, പി.കെ. വിശ്വനാഥന്‍, അഡ്വ: എസ്. സുനില്‍ മോഹന്‍, സന്തോഷ് കുന്നുമ്മല്‍, കെ.എസ്. രമേശ് ചന്ദ്ര എന്നിവര്‍ സംസാരിച്ചു.

