ടാങ്കര്‍ ലോറിയില്‍ നിന്ന് ആസിഡ് തെറിച്ച് നിരവധി പേര്‍ക്ക് പൊള്ളലേറ്റു

കുന്നുംകുളം: തിങ്കളാഴ്ച രാവിലെ ചങ്ങരംകുളത്തുവച്ച് ടാങ്കര്‍ ലോറിയില്‍ നിന്ന് ആസിഡ് തെറിച്ച് നിരവധിപേര്‍ക്ക് പൊള്ളലേറ്റു.മുംബൈയില്‍ നിന്ന് എറണാകുളത്തെ ഏലൂരിലേക്ക് ടാങ്കര്‍ ലോറിയില്‍ കൊണ്ടുപോയിരുന്ന നൈട്രിക് ആസിഡാണ് പുറത്തേക്ക് തെറിച്ചു വീണത്. ഗുരുതരമായി പൊള്ളലേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ലോറി ഉള്‍പ്പെടെ ഡ്രൈവറെയും ക്ലീനറെയും പോലീസ് കസ്റ്റഡിയിലെടുത്തത്. സ്മാര്‍ട്ട് ഏജന്‍സിയുടെ ടാങ്കര്‍ ലോറിയില്‍ നിന്ന് റോഡിലൂടെ നടന്നു പോയിരുന്ന വിദ്യാര്‍ഥികളുടെ ദേഹത്തും ബൈക്ക് യാത്രക്കാരുടെ ദേഹത്തുമാണ് അസിഡ് തെറിച്ച് വീണ് പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ ഡിക്‌സന്‍ (19) നെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
