ഞാറുനടീൽ ഉത്സവം നടന്നു

കൊയിലാണ്ടി. മുചുകുന്ന് യു.പി.സ്കൂൾ കാർഷിക ക്ലബ്ബിന്റെ വിത്തും കൈക്കോട്ടും പദ്ധതിയുടെ ഭാഗമായി ഞാറുനടീൽ ഉത്സവം നടന്നു. കോവിലകം താഴെ പാടത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ പട്ടേരി ഉദ്ഘാടനം ചെയ്തു
പ്രധാനാധ്യാപിക വി.സബിത അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് അംഗങ്ങളായ വി.പി.ഭാസ്കരൻ, ജനാർദനൻ, കൃഷി ഓഫീസർ നൗഷാദ് , ആർ. നാരായണൻ മാസ്റ്റർ, പി. രവീന്ദ്രൻ, എ.മനോജ്, സി.കെ.പത്മനാഭൻ, എം.ഫഹദ് എന്നിവർ സംസാരിച്ചു. 120 ദിവസം കൊണ്ട് വിളവെടുക്കുന്ന വൈശാഖ് നെല്ലിനമാണ് കൃഷി ചെയ്തത്.
