ജി സ് ടി – വാറ്റ് നിയമത്തിലെ അപാകത: മർച്ചൻ്റ്സ് അസോസിയേഷൻ അധികാരികൾക്ക് നിവേദനം നൽകി

കൊയിലാണ്ടി: ജി സ് ടി / വാറ്റ് നിയമത്തിൻ്റെ പിൻബലത്തിൽ വ്യാപാരികൾക്കെതിരെ നടപടിയുമായി മുമ്പോട്ടു പോവുന്ന ഉദ്യോഗസ്ഥർക്കെതിരെ മർച്ചൻ്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ പ്രതിഷേധ സൂചകമായി അധികാരികൾക്ക് നിവേദനം കൈമാറി. നിലവിലെ നിയമത്തിൻ്റെ ഭാഗമായി വ്യാപാരികൾക്ക് സ്ഥാപനം നടത്തിക്കൊണ്ടുപോകാൻ പറ്റാത്ത സാഹചര്യമാണുള്ളത്. പലരും ആത്മഹത്യയുടെ വക്കിലാണ്.
നിയമത്തിലെ ഇത്തരം അപാകതകൾ ഉടൻ പരിഹരിച്ചു വ്യാപാരികൾ ഇപ്പോൾ അനുഭവിക്കുന്ന പ്രതിസന്ധിയിൽ നിന്നും മോചനം നൽകണമെന്നാവശ്യപ്പെട്ടാണ് കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് നിവേദനം കൈമാറിയത്.
നികുതി വകുപ്പ് ഉദ്യോഗസ്ഥരായ സുനിൽ കുമാർ കുഴിച്ചാലിൽ, ജി സ് ടി ഓഫീസർ രാജേന്ദ്രൻ എം കെ, ബിജേഷ് എൻ എന്നിവർക്കാണ് നേതാക്കൾ നിവേദനം നൽകിയത്. പ്രസിഡൻ്റ് കെ കെ നിയാസ്, കെ പി രാജേഷ്, പി പവിത്രൻ. സി അബ്ദുള്ള ഹാജി, മനീഷ്, മലബാർ ചിപ്സ് പ്രേമദാസൻ, ഹാഷിം ബി.എച്ച്. എന്നിവർ നേതൃത്വം നൽകി.
