ജി. എൻ. ചെറുവാട് (89) നിര്യാതനായി

കൊയിലാണ്ടി : മലമ്പാറിലെ പ്രമുഖ നാടക സംവിധായകനും, ഗാനരചിയിതാവുമായിരുന്ന കുറുവങ്ങാട് ചെറുവാട്ട് ഗോപാലൻ നായർ എന്ന ജി. എൻ. ചെറുവാട് (89) നിര്യാതനായി. വർദ്ധക്യസഹജമായ രോഗത്തെ തുടർന്ന് കിടപ്പിലായിരുന്നു. കവിതയിൽ തുടങ്ങി നാടക രചനയിലും, സംവിധാനത്തിലും, ഗാനരചനയിലും, ചിത്രരചനയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ് ജി. എൻ. പുരാണത്തിലെ ഉജ്വലമുഹൂർത്തങ്ങൾ വർത്തമാന കലാ സാമൂഹ്യ സമസ്യയുമായി കൂട്ടിയിണക്കി പുതിയ മാനം തേടുന്ന രചനാശൈലിയായിരുന്നു അദ്ദേഹം സ്വീകരിച്ചത്.
സംഗീത നാടക അക്കാദമിയുടെതുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അദേഹത്തെ തേടിയെത്തി. കഴിഞ്ഞവർഷം കെ.പി.എ.സി. കായലാട്ട് രവീന്ദ്രൻ പുരസ്കാരം അദേഹത്തിനായിരുന്നു. സ്വർഗ്ഗവും ഭൂമിയും, അംബ ഇതിഹാസം, അശ്വത്വമാവ്, തുടങ്ങി നിരവധി നാടകങ്ങൾ അരങ്ങിലൂടെയും, ആകാശവാണി നാടകമായും, അരങ്ങിലെത്തിച്ചു. പത്മ ശ്രീ ചേമഞ്ചേരി കുഞ്ഞിരാമൻ നായർ , കോഴിക്കോട് ശാന്താദേവി, ചേമഞ്ചേരി നാരായണൻ നായർ, എന്നിവരോടൊത്ത് ചെറുവാട് പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: പരേതയായശാന്ത. മക്കൾ: ദിലീപൻ (കല്യാശ്ശേരി ഗവ.എച്ച്.എസ്.എസ് അധ്യാപകൻ), യമുന (പൊയിൽക്കാവ് ഹൈസ്കൂൾ), പ്രദീപൻ (ഗവ. ഫാർമസിസ്റ്റ് ),

മരുമക്കൾ സുനന്ദ (വില്ലേജ് ഓഫീസർ ബത്തേരി), ഷൈന (നന്മണ്ട ), മോഹനൻ (റിട്ട. അധ്യാപകൻ മീഞ്ചന്ത എച്ച് ‘എസ് കോഴിക്കോട്), ശവസംസ്കാരം ചൊവ്വാഴ്ച കാലത്ത് 11 മണിക്ക് കുറുവങ്ങാട് വീട്ടുവളപ്പിൽ.

