ജില്ലാ ഹർത്താൽ കൊയിലാണ്ടിയിൽ സമാധാനപരം

കൊയിലാണ്ടി: ബി.എം.എസ്സ്. ജില്ലാ കമ്മിറ്റി ഓഫീസ് സി.പി.എം.പ്രവർത്തകർ തകർത്തതിൽ പ്രതിഷേധിച്ച് ബി. ജെ. പി. പിന്തുണയോടെ ബി.എം.എസ്സ് ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത കോഴിക്കോട് ജില്ലാ ഹർത്താൽ കൊയിലാണ്ടിയിൽ സമാധാനപരം. കടകൾ പൂർണ്ണമായും അടഞ്ഞുകിടന്നു. കാലത്ത്മുതലേ ഉള്ള കനത്ത മഴ കാരണം ജനങ്ങൾ പുറത്തേക്കിറങ്ങിയിട്ടില്ല.
മെഡിക്കൽ ഷോപ്പുകൾ തുറന്നു പ്രവർത്തിച്ചു. രണ്ടാം ശനിയാഴ്ചയായതിനാൽ ധനകാര്യ സ്ഥാപനങ്ങളും, സർക്കാർ ഓഫീസുകൾക്കും, ഒട്ടുമിക്ക സ്കൂളുകളും, അവധിയായിരുന്നു. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങിയിട്ടുണ്ട്. കൊയിലാണ്ടി നഗരത്തിൽ പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.

