ജില്ലാ സബ്ജൂനിയര്‍ ബേസ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കല്ലാച്ചി ഹൈട്ടെക് പബ്ലിക് സ്കൂള്‍ ജേതാക്കള്‍

നരിക്കുനി: എളേറ്റില്‍ എ.ജെ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍നടന്ന ജില്ലാ സബ്ജൂനിയര്‍ ബേസ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗങ്ങളില്‍ കല്ലാച്ചി ഹൈട്ടെക് പബ്ലിക് സ്കൂള്‍ ജേതാക്കളായി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എളേറ്റില്‍ എം.ജെ. ഹയര്‍ സെക്കന്‍ഡറി സ്കൂളും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മുട്ടാഞ്ചേരി ഹസനിയ എ.യു.പി. സ്കൂളും രണ്ടാം സ്ഥാനം നേടി.
മടവൂര്‍ ചക്കാലക്കല്‍ എച്ച്.എസ്.എസിനും എളേറ്റില്‍ എം.ജെ. ഹയര്‍ സെക്കന്‍ഡറി സ്കൂളിനുമാണ് ഇരുവിഭാഗങ്ങളിലും മൂന്നാംസ്ഥാനം. കിഴക്കോത്ത് ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ കെ.കെ. അബ്ദുല്‍ ജബ്ബാര്‍ വിജയികള്‍ക്ക് ട്രോഫി നല്‍കി. അനീസ് മടവൂര്‍ അധ്യക്ഷത വഹിച്ചു. എം.പി. മുഹമ്മദ് ഇസ്ഹാഖ്, കെ. അബ്ദുള്‍ മുജീബ്, എം.പി. മുസ്തഫ, ഷബീര്‍ ചുഴലിക്കര, പി.എം. എഡ്വേര്‍ഡ്, പി. ഷഫീഖ് എന്നിവര്‍ സംസാരിച്ചു.

