ജില്ലാ ലൈബ്രറി കൗണ്‍സിലിന് പുതിയ കെട്ടിടം ഒരുങ്ങുന്നു

കോഴിക്കോട് > ജില്ലാ ലൈബ്രറി കൗണ്‍സിലിന് പുതിയ കെട്ടിടം ഒരുങ്ങുന്നു. മാവൂര്‍ റോഡ് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിനു മുന്‍വശത്തെ ഒമ്പത് സെന്റ് സ്ഥലത്താണ് മൂന്ന് നിലക്കെട്ടിടമൊരുങ്ങുന്നത്. ജില്ലാ ലൈബ്രറി, ഓഫീസ്, കോണ്‍ഫറന്‍സ് ഹാള്‍ എന്നീ സൗകര്യങ്ങളുണ്ടാകും. ഡിജിറ്റല്‍ ലൈബ്രറിയും റഫറന്‍സ് ഗ്രന്ഥങ്ങളും ഇവിടെയുണ്ടാകും. എസ്എന്പിഎസ്എസ് ലൈബ്രറിയും ഇവിടെ പ്രവര്‍ത്തിക്കും.
കെട്ടിടത്തിന്റെ ശിലാസ്ഥാപനം സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. പി അപ്പുക്കുട്ടന് നിര്‍വഹിച്ചു. കോര്പറേഷന് ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശക് അധ്യക്ഷയായി. സംസ്ഥാന എക്സിക്യുട്ടീവ് അംഗം ബി സുരേഷ്ബാബു, കൌണ്‍സില്‍ അംഗം ഗംഗാധരന് നായര്‍, ജില്ലാ ലൈബ്രറി കൌണ്‍സില്‍ പ്രസിഡന്റ് എന്‍ ശങ്കരന്, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി ബി മുരളീബാസ് എന്നിവര്‍ സംസാരിച്ചു. ജില്ലാ ലൈബ്രറി കൌണ്‍സില്‍ സെക്രട്ടറി കെ ചന്ദ്രന് സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ ദാമോദരന്‍ നന്ദിയും പറഞ്ഞു.

