KOYILANDY DIARY.COM

The Perfect News Portal

ജില്ലയിലെ വി.എച്ച്.എസ്.ഇ. വിദ്യാർത്ഥികൾക്കായുള്ള സൗജന്യ എൻട്രൻസ് പരിശീലനം തുടങ്ങി

കൊയിലാണ്ടി – സംസ്ഥാന സർക്കാർ വൊക്കേഷണൽ ഹയർ സെക്കണ്ടറി വകുപ്പ് രണ്ടാം വർഷ വി.എച്ച്.എസ്.ഇ വിദ്യാർത്ഥികൾക്കായി ആരംഭിച്ച സൗജന്യ എൻട്രൻസ് പരിശീലന ക്ലാസുകൾ കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ എം.എൽ.എ. കെ.ദാസൻ ഉത്ഘാടനം ചെയ്തു.   പഠനത്തിൽ മിടുക്കരും എന്നാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതുമായ വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമായ കോച്ചിംഗ് ക്ലാസുകൾ ഏപ്രിൽ മാസം വരെയാണ് ക്രമീകരിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് കോഴിക്കോട്, തിരുവനന്തപുരം എന്നീ 2 ജില്ലകളിലാണ് ആദ്യഘട്ടത്തിൽ ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്.  ജില്ലയിലെ വി.എച്ച്.എസ്. ഇ. കളിൽ നിന്നും  തെരെഞ്ഞെടുത്ത 66 കുട്ടികളാണ് പരിശീലനം നേടുന്നത്. പങ്കെടുക്കുന്ന കുട്ടികൾക്ക് സൗജന്യ ഭക്ഷണവും യാത്രാബത്തയും നൽകുന്നുണ്ട്.
നഗരസഭ ചെയർമാൻ അഡ്വ. കെ.സത്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വി.എച്ച്.എസ്.ഇ. അസിസ്റ്റന്റ് ഡയറക്ടർ ശെൽവമണി. എം,  നരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.ഷിജു, കൗൺസിലർ മാങ്ങോട്ടിൽ സുരേന്ദ്രൻ, പ്രിൻസിപ്പാൾ ബിജേഷ് ഉപ്പാലക്കൽ, പി.ടി.എ പ്രസിഡന്റ് അഡ്വ. പി. പ്രശാന്ത്, വത്സല സി, പ്രേമചന്ദ്രൻ പി.എ., അമ്പിളി കെ, സംഗീത എന്നിവർ പങ്കെടുത്തു.
Share news

Leave a Reply

Your email address will not be published. Required fields are marked *