ജാനുവിൻ്റെ കുടുംബത്തിന് ജനമൈത്രി പോലീസിൻ്റെ കാരുണ്യ ഹസ്തം

കൊയിലാണ്ടി: നടേരി പൊക്രാത്ത് താഴക്കുനി ജാനുവിന്റ കുടുംബത്തിന് ജനമൈത്രി പോലീസിനെ കാരുണ്യ ഹസ്തം. കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടർ കെ. ഉണ്ണികൃഷ്ണൻ്റെ നേതൃത്വത്തിൽ ജനമൈത്രി പോലിസ് സമാഹരിച്ച ഭക്ഷ്യവസ്തുക്കളാണ് കൈമാറിയത്.
കെ. ഉണ്ണികൃഷ്ണൻ നേരിട്ടെത്തി ഒരു മാസത്തേക്കുള്ള ഭക്ഷ്യ വസ്തുക്കൾ ഈ കുടുംബത്തിന് നൽകി. കേരളാ പോലീസ് അസോസിയേഷൻ റൂറൽ ജില്ലാ ജോ. സെക്രട്ടറി ജി.പി. അഭിജിത്ത്, ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർമാരായ സി. രാജേഷ്, കെ. പി. സുമേഷ്, ദിലീപ് എന്നിവരും നഗരസഭാ കൗൺസിലർ ആർ.കെ.ച ന്ദ്രനും സന്നിഹിതരായിരുന്നു.
വയൽഭാഗത്ത് മൂന്നേകാൽ സെന്റ് സ്ഥലത്ത് തകർന്നു വീഴാൻ പാകത്തിലുള്ള ചെറിയ വീട്ടിലാണ് ആറംഗ കുടുംബം കഴിയുന്നത്. പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട ഇവർക്ക് വീടെന്ന സ്വപ്നം ഇപ്പോഴും അകലെയാണ്. നരസഭയുടെ ഭവന പദ്ധതികളിലൊന്നും ഈ കുടുംബം ഇതു വരെയായി ഉൾപ്പെട്ടിട്ടില്ല എന്നാണ് അറിയുന്നത്.
