ജാതിയുടെ പേരില്‍ സീനിയേഴ്സിന്റെ അധിക്ഷേപം; വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്തു

മുംബൈ: സീനിയേഴ്സിന്റെ ജാതിയുടെ പേരിലുള്ള അധിക്ഷേപത്തില്‍ മനംനൊന്ത് വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. മുംബൈ സെന്‍ട്രലിലെ ബിവൈഎല്‍ നായര്‍ ആശുപത്രിയിലെ ഹോസ്റ്റലിലാണ് സംഭവം. പാല്‍ സല്‍മാന്‍ തദ്വി(26) എന്ന ഡോക്ടറാണ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ തദ്വിയുടെ സഹപ്രവര്‍ത്തകര്‍ കൂടിയായ ഹേമ അഹൂജ, ഭക്തി മെയെര്‍, അങ്കിത ഖണ്ഡല്‍വാല്‍ എന്നീ ഡോക്ടന്മാര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
ബിവൈഎല്‍ നായര്‍ ആശുപത്രിയിലെ ജീവനക്കാരാണ് നാല് പേരും. ബുധനാഴ്ച രാത്രിയാണ് തദ്വി ആത്മഹത്യ ചെയ്തത്. ജാതിയുടെ പേരില്‍ മൂവര്‍സംഘം നിരന്തരം തദ്വിയെ അപമാനിക്കുകയും മനസ്സിനെ മുറിപ്പെടുത്തുന്ന കാര്യങ്ങള്‍ പറയുകയും ചെയ്യുമായിരുന്നു.വിദ്യാര്‍ത്ഥികളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലും തദ്വിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഇവര്‍ ശ്രമിച്ചു. ഇതില്‍ മനംനൊന്താണ് തദ്വി ജീവനൊടുക്കിയതെന്ന് പൊലീസ് അറിയിച്ചു.

അതേസമയം തദ്വിയുടെ വീട്ടുകാരില്‍ നിന്നും യാതൊരു വിധ പരാതിയും ലഭ്യച്ചിട്ടില്ലെന്ന് ആശുപത്രിയിലെ സീനിയര്‍ ഡോക്ടര്‍ അറിയിച്ചു. ഗൈനക്കോളജിയില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ കോഴ്സ് പഠിച്ചുകൊണ്ടിരിക്കെയാണ് പാല്‍ സല്‍മാന്‍ തദ്വി അത്മഹത്യ ചെയ്യുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അധികൃതര്‍ അറിയിച്ചു.

