ജപ്പാനിലേക്ക് ഉപരിപഠനത്തിന് തിരഞ്ഞെടുത്ത ശിവ ശ്രീകൃഷ്ണക്ക് സ്വീകരണം നൽകി

കൊയിലാണ്ടി : ഒയിസ്ക്ക ഇന്റർ നാഷണൽ ടോപ് ടീൻ മത്സര പരീക്ഷയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ഉപരിപഠനത്തിനായി ജപ്പാനിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത ശിവ ശ്രീകൃഷ്ണയ്ക്ക് കൊയിലാണ്ടി ഒയിസ്ക്ക ചാപ്റ്റർ സ്വീകരണം നൽകി. ദക്ഷിണേന്ത്യയിൽനിന്നും ഈ വഷം പരീക്ഷ എഴുതിയ ഉരുപതിനായിരത്തിലധികം വിദ്യാർത്ഥികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ശ്രീ സത്യസായി വിദ്യാപീഠം നന്തിയിലെ വിദ്യർത്ഥിയാണ് ശിവ ശ്രീകൃഷ്ണ. ശ്രീരാം, ശശി ദമ്പതികളുടെ മകനാണ്. ഇന്ത്യയിൽ നിന്ന് നാല് വിദ്യാർത്ഥികളെ മാത്രമാണ് ഇത്തരത്തിൽ ഉപരിപഠനത്തിന് തിരഞ്ഞെടുക്കുന്നത്.
സ്വീകരണ പരിപാടി നഗരസഭാ ചെയർാൻ അഡ്വ: കെ.സത്യൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ചാപ്റ്റർ പ്രസിഡണ്ട് എം. പി. സുരേഷ് ബാബു അദ്ധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി വി. പി. കുമാരൻ, മുൻ പ്രസിഡണ്ട്മാരായ അഡ്വ : ചന്ദ്രശേഖരൻ, മണികണ്ഠൻ ജെ. സി. ഐ. പ്രസിഡണ്ട് പ്രവീൺ കുമാർ, ശ്രീരാം, സത്യജിത്ത് മാസ്റ്റർ, ഒ. കെ. പ്രേമാന്ദൻ, ബാബു കയനേടത്ത് എന്നിവർ സംസാരിച്ചു. ചാപ്റ്റർ ,ക്രെട്ടറി പി. ഇ. സുകുമാർ സ്വാഗതവും എം. ജി. കോളജ് ലൗ ഗ്രീൻ ക്ലബ്ബ് സെക്രട്ടറി അശ്വിൻ നന്ദിയും പറഞ്ഞു. ശിവ ശ്രീകൃഷ്ണ മറുപടി പറഞ്ഞു.

