ജനുവരി 10,11,12 കാപ്പാട് മതപ്രഭാഷണ പരമ്പര

കൊയിലാണ്ടി: കാപ്പാട് ജുമുഅത്ത് പളളി മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തിൽ മൂന്നു ദിവസത്തെ തുടർച്ചയായ മതപ്രഭാഷണ പരമ്പര സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പളളിക്ക് സമീപം മർഹൂം ഖാസി പി. കെ. കുഞ്ഞി ഹസൻ മുസ്ല്യാർ നഗറിൽ ജനുവരി 10,11,12 തീയ്യതികളിലായാണ് പരിപാടി നടക്കുന്നത്. 10ന് വൈകിട്ട് 7 മണിക്ക് പി.കെ ശിഹാബുദ്ദീൻ ഫൈസി (കാപ്പാട് ഖാസി) പരമ്പര ഉദ്ഘാടനം ചെയ്യും. മഅമൂൻഹുദവി വണ്ടൂർ മുഖ്യ പ്രഭാഷണം നടത്തും.
ലോക സഞ്ചാര ചരിത്രത്തിന്റെ വാതായനങ്ങൾ തുറന്നിട്ട മത ചൈതന്യമായ പുരാതന ജുമാ മസ്ജിദും, മഹാനായ മാലിഖ്ബ്‌നുദീനാർ (റ.അ) എന്നിവരുടെ സംഘത്തിലെ പ്രമുഖനായ സഹാബിയുടെ മഖ്ബറിയും പളളികളും സാമൂഹ്യ-സാംസ്‌ക്കാരിക സംരംഭങ്ങളും തലയുയർത്തി നിൽക്കുന്ന മതേതരത്വ പ്രതീക പ്രകൃതി വരദാന ഭൂമികയായ കാപ്പാട് 11ന് എ.വി അഹ്ദു റഹിമാൻ മുസലിയാർ, 12ന് പ്രൊഫ: ആലിക്കുട്ടി മുസ്ല്യാർ എന്നിവർ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ സഈദുദ്ദീൻ ഹുദവി വല്ലപ്പുഴ, സിംസാറുൽ ഹഖ് ഹുദവി എന്നിവർ മുഖ്യ പ്രഭാഷണം നടത്തും.

മഹല്ല് കമ്മിറ്റിയുടെ ദൈനംദിന പ്രവർത്തനങ്ങളിലും സംരംഭങ്ങൾ നിലനിർത്തിന്നതിലും പള്ളിയുടെ പ്രാർത്ഥനാ സൗകര്യം വർദ്ധിപ്പിക്കേണ്ടി വന്ന അനിവാര്യ പ്രവർത്തനങ്ങളിലും എല്ലാവരുടെയും പിന്തുണലഭിക്കുന്നതിന് വേണ്ടിയും, 600ൽപ്പരം ആളുകൾക്ക് ഒന്നിച്ച് നിസ്‌ക്കാരിക്കാനുള്ള സൗകര്യവും ഒരുക്കുന്നതിന് വേണ്ടിയാണ് പള്ളി നവീകരിക്കുന്നത്.

കൊയിലാണ്ടി മീഡിയാ ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ എ. പി. പി. തങ്ങൾ, ജനറൽ കൺവീനർ സാദിക്ക് അവീർ, ഉസ്മാൻ ഹാജി, ശഫീഖ് എം. ടി.എന്നിവർ പങ്കെടുത്തു.

