KOYILANDY DIARY.COM

The Perfect News Portal

ജനശ്രീ വാർഷികാഘോഷവും കുടുംബ സംഗമവും

കൊയിലാണ്ടി> ജനശ്രീ സുസ്തിര വിസന മിഷൻ കോഴിക്കോട് ജില്ലാ 9 ാം വാർഷികാഘോഷവും കുടുംബ സംഗമവും വിവിധ പരിപാടികളോടെ കൊയിലാണ്ടിയിൽ വച്ച് നടക്കും. കൊയിലാണ്ടി സ്റ്റേഡിയത്തിൽ വെച്ച് ഫിബ്രവരി 27,28 തീയ്യതികളിൽ നടക്കുന്ന പരിപാടിയിൽ ജനശ്രീ സംസ്ഥാന ചെയർമാൻ എം.എം ഹസ്സൻ, സെക്രട്ടറി ഡോ: ബി.എസ് ബാലചന്ദ്രൻ എന്നിവർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിലൂടെ അറിയിച്ചു.

ജില്ലയിൽ 3500 ജനശ്രീ സംഘങ്ങളിലായി 65,000 ത്തോളം അംഗങ്ങളുണ്ട്. ഇത്രയും സംഘങ്ങൾക്ക് 80 കോടിയിലേറെ നിക്ഷേപവും പ്രസ്തുത തുക ഉപയോഗിച്ച് 115 കോടിയുടെ വായ്പയും അംഗങ്ങൾക്ക് വിതരണം ചെയ്യാനും കഴിഞ്ഞിട്ടുണ്ട്. ഈ സാമ്പത്തിക പ്രവർത്തനങ്ങളിലൂടെ വട്ടിപ്പലിശക്കാരെയും ബ്ലേഡുകാരെയും ഒരു പരിധിവരെ അകറ്റി നിർത്താൻ ജനശ്രീക്കായിട്ടുണ്ട്.

വാർഷികാഘോഷത്തിന്റെ ഭാഗമായി 27ന് വാവിലെ കൊയിലാണ്ടി ഹഷ്‌കോ ഹട്ടിൽ കാർഷികസെമിനാറും, 28ന് ഉച്ചയ്ക്ക് 2 മണിമുതൽ കൊയിലാണ്ടി സ്റ്റേഡിയത്തിൽ കുടുംബ സംഗമവും നടക്കും. പത്രസമ്മേളനത്തിൽ സുനിൽ പുറക്കാട്, വി.വി സുധാകരൻ, അഡ്വ: സതീഷ് കുമാർ.എം, വി.പി ഭാസ്‌ക്കരൻ തുടങ്ങിയവർ സംസാരിച്ചു.

Advertisements
Share news