ചേലിയ ഇലാഹിയ കോളജിൽ കെ.എസ്.യു SFIക്ക് വോട്ട് മറിച്ച് നൽകിയെന്ന് MSF ആരോപിച്ചു. മുന്നണി വിടുമെന്ന് ഭീഷണി

കൊയിലാണ്ടി: കഴിഞ്ഞ ദിവസം നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ കെ.എസ് യു വ്യാപകമായി എസ്എഫ്ഐക്ക് വോട്ട് മറിച്ചു നൽകിയതായി എം.എസ്.എഫ്. കൊയിലാണ്ടി മണ്ഡലം നേതാക്കൾ
ആരോപിച്ചു. കനത്ത പരാജയമാണ് അതിന്റെ ഭാഗമായി കെ.എസ്.യു നേരിട്ടത്. കൊയിലാണ്ടി ചേലിയ ഇലാഹിയ കോളജിൽ എസ് എഫ്ഐയെ കൂട്ട് പിടിച്ച് എം എസ് എഫിന്റെ ചെയർമാൻ സ്ഥാനാർത്ഥിയെ പരാജയപെടുത്തി. വർഷങ്ങളായി തുടരുന്ന മുന്നണി ബന്ധം തകർത്തതിന് കെ.എസ്.യു. കോണ്ഗ്രസ്സ് നേതാക്കൾ മറുപടി പറയണമെന്നും എം.എസ്.എഫ്. നേതാക്കൾ പറഞ്ഞു.
എംഎസ്എഫിനെ പരാജയപെടുത്താൻ കൊയിലാണ്ടിയിലെ ഉന്നത കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ രഹസ്യയോഗം തന്നെ കെ.എസ്.യു. പലയിടത്തും നടത്തിയിട്ടുണ്ട്. തെരഞ്ഞെട്ടുപ്പിന്റെ അവസാന സമയത്ത് പണവും മറ്റ് വാഗ്ദാനങ്ങള് കൊടുത്തു വോട്ട് മറിക്കാൻ കെ.എസ് യു ബ്ലോക്ക് പ്രസിഡണ്ട് നേരിട്ട് ശ്രമം നടത്തിയതായി ഇവര് പറയുന്നു. കെ.എസ്.യുവിന്റെ ഇത്തരം രണ്ടാംതരം പ്രവർത്തനം വിദ്യാർത്ഥി സമൂഹം തിരിച്ചറിയണമെന്നും കെ.എസ്.യു.മായുള്ള മുന്നണി ബന്ധത്തിൽ നിന്ന് എം എസ് എഫ് വിട്ടുനിൽക്കുമെന്ന് എം എസ്എഫ് മണ്ഡലം നേതാക്കൾ വ്യക്തമാക്കി.

