ചേമഞ്ചേരിയിൽ ഇന്ന് ഹർത്താൽ

കൊയിലാണ്ടി: ചേമഞ്ചേരി പഞ്ചായത്തിൽ ഇന്ന് യു.ഡി.എഫ്.ഹർത്താൽ. കാലത്ത് 6 മുതൽ വൈകീട്ട് 6 മണി വരെയാണ് ഹർത്താൽ. ഇന്നലെ വൈകീട്ട് യു.ഡി.എഫ്.പ്രതിഷേധ പ്രകടനത്തിനു നേരെയുണ്ടായ
അക്രമത്തിൽ രണ്ട് യു.ഡി.എഫ്. മെമ്പർമാർക്ക് പരിക്കേറ്റിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് യു.ഡി.എഫ്.ഹർത്താലിന് ആഹ്വാനം നൽകിയത്. സംഘർഷത്തെ തുടർന്ന് ചേമഞ്ചേരിയിൽ വൻ പോലീസ് സാന്നിധ്യം ഏർപ്പെടുത്തി.
