ചേമഞ്ചേരിയില്‍ പതിനൊന്നുപേര്‍ക്ക് എലിപ്പനിബാധിച്ചു
 
        കൊയിലാണ്ടി: ചേമഞ്ചേരി തൊണ്ണൂറാംപാടത്ത് കൃഷിപ്പണിക്കിറങ്ങിയ പതിനൊന്നുപേര്‍ക്ക് എലിപ്പനിബാധിച്ചു. പാടത്തിറങ്ങിയവരില്‍ കാലുറ ധരിക്കാത്തവര്‍ക്കാണ് പനിബാധിച്ചത്. നാല്പതുവര്‍ഷം തരിശുകിടന്ന പാടത്ത് കൃഷിയിറക്കാന്‍ നാട്ടുകാര്‍ രംഗത്തിറങ്ങിയതായിരുന്നു. നാലുപേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശു
പത്രിയിലും മൂന്നുപേരെ കൊയിലാണ്ടി താലൂക്കാശുപത്രിയിലും നാലുപേരെ തലക്കുളത്തൂര്‍ പി.എച്ച്. സെന്ററിലും പ്രവേശിപ്പിച്ചു.


 
                        

 
                 
                