ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരിമാര്‍ മുങ്ങി മരിച്ചു
കണ്ണൂര്‍: ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരിമാര്‍ മുങ്ങി മരിച്ചു. അമ്മയോടും വല്യച്ഛനുമോടൊപ്പം കുളിക്കാനിറങ്ങിയ ചെറുപുഴക്കടുത്തുള്ള കണ്ണിവയലിലെ രാജിവന്‍ തകടിയന്റെ മക്കളായ രാജലക്ഷ്മി (13) ജയശ്രീ (9) എന്നിവരാണ് മരിച്ചത്.വ്യാഴാഴ്ച വൈകുന്നേരം 5.30ഓടെയായിരുന്നു സംഭവം. കാല്‍ വഴുതിയാണ് കുട്ടികള്‍ പുഴയില്‍ വീണത്. തൊട്ടടുത്ത് കുളിക്കുകയായിരുന്ന സ്ത്രീകളുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഇരുവരെയും രക്ഷപ്പെടുത്തി ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. കന്നിക്കുളം ആര്‍ക്ക് എയിഞ്ചല്‍സ് സ്കൂള്‍ വിദ്യാര്‍ഥികളാണ് ഇരുവരും.
