ചെന്താര ഫുട്ബോൾ അക്കാദമി ഐ.എം.വിജയൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി. മന്ദമംഗലം ചെന്താര ഫുട്ബോൾ അക്കാദമിയുടെ ഉദ്ഘാടനം മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ ഐ.എം.വിജയൻ നിർവഹിച്ചു. ചടങ്ങിൽ കുട്ടികൾക്കുള്ള ജെഴ്സി വിതരണം കെ. ദാസൻ MLA നിർവ്വഹിച്ചു. പ്രശസ്ത സ്പോർട്സ് ലേഖകൻ കമാൽ വരദൂർ മുഖ്യാതിഥിയായി പങ്കെടുത്തു.
നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ, കൗൺസിലർമാരായ കെ.ടി. സിജേഷ്, TK. സ്മിത, സീമ കുന്നുമ്മൽ എന്നിവർ സംസാരിച്ചു. നഗരസഭാ കൌൺസിലർ ഷാജി പാതിരിക്കാട് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മേപ്പയ്യിൽ ബാലകൃഷ്ണൻ മാസ്റ്റർ സ്വാഗതവും പി. കെ. അശോകൻ നന്ദിയും പറഞ്ഞു.

