ചെത്തു തൊഴിലാളി യൂണിയന് കളക്ടറേറ്റ് ധര്‍ണ നടത്തി

കോഴിക്കോട്: ചെത്തു തൊഴിലാളി യൂണിയന് (എ.ഐ.ടി.യു.സി.) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ കളക്ടറേറ്റ് ധര്‍ണ നടത്തി. ടോഡി ബോര്‍ഡ് പ്രവര്‍ത്തനം ഉടന്‍ തുടങ്ങുക, കള്ളുചെത്ത് വ്യവസായം പൊതുമേഖലയിലാക്കുക, കള്ളുഷാപ്പുകളുടെ ദൂരപരിധി എടുത്തുകളയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ.
ചെത്തുതൊഴിലാളി ഫെഡറേഷന് സംസ്ഥാന സെക്രട്ടറി ഇ.സി.സതീശന് ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് പി.എന്‍.സുഗതന് അധ്യക്ഷനായി. ടി.പി.നന്ദനന്‍, എം.ശശി, ജോളി ജോസഫ്, പി.ജി.മനോജ് എന്നിവര്‍ സംസാരിച്ചു.

