KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവ് പഞ്ചായത്തിൽ സംസദ് ആദർശ് ഗ്രാമയോജന ജൈവ കാർഷിക പദ്ധതി

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പഞ്ചായത്തിൽ വിശാലമായ കാർഷിക മാലിന്യ സംസ്‌കരണ പദ്ധതികൾക്ക് തുടക്കമാകുന്നു. പ്രധാനമന്ത്രിയുടെ സംസദ് ആദർശ് ഗ്രാമയോജന പദ്ധതിയിൽ ഉൾപ്പെടുത്തി പാർലമെന്റംഗം മുല്ലപ്പള്ളി രാമചന്ദ്രൻ എം. പി. ദത്തെടുത്ത ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തതിൽ ശുചിത്വമിഷന്റെ നേതൃത്വത്തിൽ 22 ലക്ഷം രൂപയാണ് പദ്ധതിക്ക് നീക്കി വെച്ചത്. പൈപ്പ് കമ്പോസ്റ്റ് വഴിയുള്ള മാലിന്യ സംസ്‌ക്കരണമാണ് ആദ്യഘട്ടം നടപ്പാക്കുന്നത് പദ്ധതിയുടെ ഭാഗമായി ജൂൺ 9ന് ബാഗ്ലൂർ സെന്റർ ഫോർ ഓർഗാനിക്ക് ഫാമിംഗ് എന്ന സ്ഥാപനത്തിന്റെ നേതൃത്വത്തിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കും. കൊയിലാണ്ടി എം. എൽ. എ.കെ. ദാസൻ പരിപാടിയിൽ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണൻ അദ്ധ്യക്ഷത വഹിക്കും. എം. പി. യുടെ പേഴ്‌സണൽ അസിസ്റ്റന്റ് കെ. പ്രദീപൻ പദ്ധതി വിശദീകരിക്കും. കാർഷിക പ്രവർത്തനങ്ങൾക്കായി വനിതകളെ ഉൾക്കൊള്ളിച്ച് ലേബർ ബേങ്ക്, അടുക്കളതോട്ടം, കദളീവനം പദ്ധതി എന്നിവ ഇതിന്റെ ഭാഗമായി പഞ്ചായത്തിൽ നടപ്പാക്കും.