KOYILANDY DIARY.COM

The Perfect News Portal

ചെക്ക് മടങ്ങുന്നത് ജാമ്യമില്ലാതെ ജയിലില്‍ അടയ്ക്കാവുന്ന കുറ്റമാക്കുന്നു

ഡൽഹി :  ചെക്ക് മടങ്ങുന്നത് ജാമ്യമില്ലാതെ ജയിലില്‍ അടയ്ക്കാവുന്ന കുറ്റമാക്കുന്നു. ചെക്കുകള്‍ പണമില്ലാതെ മടങ്ങിയാല്‍ കനത്ത ശിക്ഷ വ്യവസ്ഥ ചെയ്ത് നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. കാഷ്‍ലസ്സ് ഇടപാടുകള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ചെക്ക് മടങ്ങിയാല്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യാവുന്ന വിധത്തിലാണ് നിയമ ഭേദഗതി ആലോചിക്കുന്നത്.

വണ്ടിച്ചെക്ക് കേസില്‍ പ്രതികളാകുന്നവര്‍ എളുപ്പത്തില്‍ ജാമ്യം ലഭിക്കുന്ന തരത്തിലാണ് നിലവിലെ നിയമം. ഇത് ഭേദഗതി ചെയ്ത് കര്‍ശന വ്യവസ്ഥകള്‍ കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. നിലവിലുള്ള രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ നാല് വര്‍ഷമാക്കി വര്‍ധിപ്പിച്ച്‌ ഇരട്ടി. പിഴ ഈടാക്കാനാണ് നീക്കം.

പണമില്ലാതെ ചെക്ക് മടങ്ങിയാല്‍ ഇരുകക്ഷികളും തമ്മില്‍ ഒത്തുതീര്‍പ്പിന് 30 ദിവസത്തെ സമയം അനുവദിക്കും. ഈ കാലയളവില്‍ ഒത്തുതീര്‍‍പ്പുണ്ടായില്ലെങ്കില്‍ വീഴ്ചവരുത്തിയയാളെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യും. ബജറ്റ് തയാറാക്കുന്നതിന് മുന്നോടിയായി ധനമന്ത്രി നടത്തിയ ചര്‍ച്ചയില്‍ വ്യാപാരികളാണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്.

Advertisements

നിര്‍ദേശങ്ങള്‍ തത്വത്തില്‍ അംഗീകരിച്ച കേന്ദ്ര സര്‍ക്കാര്‍ ജനുവരിയില്‍ ആരംഭിക്കുന്ന ബജറ്റ് സെഷനില്‍ തന്നെ നിയമഭേദഗതി കൊണ്ടുവരാനാണ് നീക്കം.

Share news

Leave a Reply

Your email address will not be published. Required fields are marked *