ചുമട്ട് തൊഴിലാളികൾ കെ.എസ്.ഇ.ബി ഓഫീസ് ധര്‍ണ്ണ നടത്തി

കൊയിലാണ്ടി: ചുമട്ട് തൊഴിലാളി നിയമം സംരക്ഷിക്കുക, തൊഴിലും, കൂലിയും സംരക്ഷിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ചുമട്ട് തൊഴിലാളി യൂനിയന്‍ (സി.ഐ.ടി.യു) നേതൃത്വത്തില്‍ കൊയിലാണ്ടി കെ.എസ്.ഇ.ബി ഓഫീസിനു മുന്നിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി പി. കെ. സന്തോഷ് കുമാര്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി കെ. കെ. സന്തോഷ് അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു. ഏരിയാ പ്രസിഡന്റ് എം. പത്മനാഭന്‍, കെ. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

