ചുമട്ടുതൊഴിലാളികളുടെ അവകാശം നിഷേധിക്കരുത്
കൊയിലാണ്ടി: ചുമട്ടുതൊഴിലാളികളുടെ തൊഴില്‍ചെയ്യാനുള്ള മൗലികാവകാശത്തെ നിഷേധിക്കുന്ന നിയമനിര്‍മാണം അംഗീകരിക്കില്ലെന്ന് ചുമട് ആന്‍ഡ് കൈവണ്ടി തൊഴിലാളി യൂണിയന്‍ (എച്ച്.എം.എസ്.) ജില്ലാ കമ്മിറ്റി. ചുമട്ടുതൊഴിലാളിയെ പിടിച്ചുപറിക്കാരനായി ചിത്രീകരിക്കുന്ന നിലപാട് മാറണം. ജില്ലാ പ്രസിഡന്റ് കെ. ശങ്കരന്‍ അധ്യക്ഷനായി. എം.കെ. പ്രേമന്‍, പി. സത്യന്‍, കേളോത്ത് ബാലന്‍, എം. ശിവന്‍ എന്നിവര്‍ സംസാരിച്ചു.



